ad
Deshabhimani

മോദി-മാക്രോൺ സന്ദർശനം: മുംബൈ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ ഇന്ന് 13 മണിക്കൂർ ഗതാഗത നിയന്ത്രണം

Mumbai.jpg
വെബ് ഡെസ്ക്

Published on Feb 17, 2026, 11:01 AM | 1 min read

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മുംബൈ സന്ദർശിക്കുന്നതിനോടനുബന്ധിച്ച് നഗരത്തിൽ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുംബൈയുടെ പ്രധാന പാതയായ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ ഇന്ന് 13 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.


ഇന്ന് രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെയാണ് നിയന്ത്രണം. വക്കോള ഫ്ലൈ ഓവർ മുതൽ ദഹിസർ ടോൾ നാക്ക വരെയുള്ള പാതയുടെ ഇരുവശങ്ങളിലും ഭാരവാഹനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.


ആംബുലൻസ്, ഫയർഫോഴ്‌സ്, പൊലീസ് വാഹനങ്ങൾ, വിവിഐപി സുരക്ഷയ്ക്കായുള്ള സർക്കാർ വാഹനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപമുള്ള മേഖലകളിൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും.


ഛത്രപതി ശിവാജി മഹാരാജ് മാർഗ് ഉൾപ്പെടെയുള്ള ചില റോഡുകൾ പൂർണ്ണമായും അടച്ചിടും. ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ഇയർ 2026-ന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് ഇരുവരും മുംബൈയിൽ എത്തുന്നത്.


വിവിഐപി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് മുംബൈ ട്രാഫിക് പൊലീസ് അറിയിച്ചു. ഭാരവാഹനങ്ങൾക്ക് നിരോധനമുണ്ടെങ്കിലും കാറുകൾക്കും മറ്റ് ചെറുകിട വാഹനങ്ങൾക്കും പാതയിലൂടെ സഞ്ചരിക്കാം.


എങ്കിലും ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും ബദൽ മാർഗ്ഗങ്ങൾ തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home