ad
Deshabhimani

ഇന്ധനം ലാഭിക്കണമെന്ന മോദിയുടെ ആഹ്വാനത്തിന് പിന്നാലെ 200 കാറുകളുടെ അകമ്പടിയുമായി ബിജെപി നേതാവ്; വീഡിയോ

Madhyapradesh.jpg
വെബ് ഡെസ്ക്

Published on May 12, 2026, 07:36 PM | 1 min read

ഭോപ്പാൽ: ഇന്ധനം ലാഭിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ ലംഘനവുമായി ബിജെപി നേതാക്കൾ തന്നെ രംഗത്ത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് പ്രധാനമന്ത്രിയുടെ വാക്കുകളെ പരിഹസിച്ച് ബിജെപി നേതാവ് 200 കാറുകളുടെ അകമ്പടിയോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്.


പ്രധാനമന്ത്രിയുടെ ആഹ്വാനം വന്ന് തൊട്ടുപിന്നാലെയാണ് ബിജെപി നേതാവിന്റെ ഈ ധൂർത്ത്. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയും ഇന്ധന വിലവർധനയിലൂടെയും കടന്നുപോകുമ്പോൾ ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.


എന്നാൽ, പുതിയതായി ചുമതലയേറ്റ ബിജെപി നേതാവിന്റെ സ്വീകരണ പരിപാടിയുടെ ഭാഗമായി ഭോപ്പാൽ നഗരത്തിലൂടെ കിലോമീറ്ററുകളോളമാണ് വമ്പൻ വാഹനവ്യൂഹം സഞ്ചരിച്ചത്. ഇത് നഗരത്തിൽ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കിന് കാരണമായി. ആഡംബര വാഹനങ്ങളുടെ നീണ്ട നിര കാരണം ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാഹിത വാഹനങ്ങൾ പോലും വഴിയിൽ കുടുങ്ങി.





സാധാരണക്കാരോട് ഉപദേശം നൽകുന്ന പ്രധാനമന്ത്രി സ്വന്തം പാർട്ടിയിലെ നേതാക്കളുടെ ധൂർത്ത് കാണുന്നില്ലേ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. ബിജെപി നേതാക്കളുടെ ഈ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home