പിണറായി വിജയനും സ്റ്റാലിനും കെജ്രിവാളും മികച്ച മുഖ്യമന്ത്രിമാർ: അഭിജീത് ദീപ്കെ

ന്യൂഡൽഹി: പിണറായി വിജയനും എം കെ സ്റ്റാലിനും അരവിന്ദ് കെജ്രിവാളും രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. മൂവരും മികച്ച ഭരണനിർവഹണം നടത്തിയവരാണെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി ന്യൂസ് ചാനലായ ന്യൂസ് 24ന്റെ ജെൻസി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അഭിജീത് ദീപ്കെ.
സംസ്ഥാന തലത്തിൽ മികച്ച ഭരണനിർവഹണം നടത്തിയ നേതാക്കളെക്കുറിച്ചായിരുന്നു ചോദ്യം. പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ പരിപാലന മേഖലയിലും മികച്ച മാതൃക തീർത്തെന്നും തമിഴ്നാടിന്റെ സമ്പദ്‍വ്യവസ്ഥ സ്റ്റാലിന്റെ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ സ്കൂളുകളുടെ വികസനത്തിലും ആരോഗ്യരംഗത്തും കെജ്രിവാൾ നല്ല പ്രവർത്തനം നടത്തിയെന്നും ദീപ്കെ പറഞ്ഞു.










0 comments