ad
Deshabhimani

പിഎഫ്‌ അക്കൗണ്ടിലെ പണം മാറ്റം:
നടപടി എളുപ്പമാക്കിയെന്ന് ഇപിഎഫ്‌ഒ

pf cash withdrawal
വെബ് ഡെസ്ക്

Published on Apr 26, 2025, 12:00 AM | 1 min read


ന്യൂഡൽഹി : ജോലി മാറുമ്പോൾ പിഎഫ്‌ അക്കൗണ്ട്‌ മാറ്റത്തിനുള്ള പ്രക്രിയ കൂടുതൽ എളുപ്പമാക്കിയതായി ഇപിഎഫ്ഒ അറിയിച്ചു. അക്കൗണ്ട്‌ മാറ്റത്തിന്‌ തൊഴിലുടമയുടെ അംഗീകാരം വേണമെന്ന നിബന്ധന ഭൂരിഭാഗം കേസിലും ഒഴിവാക്കിയതായി ഇപിഎഫ്‌ഒ വാർത്താക്കുറിപ്പിൽ പറഞ്ഞു.


തൊഴിൽമാറ്റത്തിന്റെ ഘട്ടത്തിൽ പിഎഫ്‌ അക്കൗണ്ട്‌ മാറ്റുന്നതിന്‌ രണ്ട്‌ ഇപിഎഫ്‌ ഓഫീസുകളുടെ പങ്കാളിത്തം നിലവിൽ ആവശ്യമാണ്‌. മാറ്റുന്നിടത്തെയും മാറ്റേണ്ടയിടത്തെയും ഓഫീസുകൾ. ഫോം 13 സോഫ്‌റ്റ്‌വെയർ മെച്ചപ്പെടുത്തി ഈ പ്രക്രിയയാണ് ലഘൂകരിച്ചത്. ഇനി മുതൽ തുക എങ്ങോട്ടാണോ മാറ്റേണ്ടത്‌ അവിടുത്തെ പിഎഫ്‌ ഓഫീസിന്‌ മാത്രമായി ഇത് ചെയ്യാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home