print edition പിഎഫ് തുക യുപിഐ വഴി പിൻവലിക്കൽ ഏപ്രിൽമുതൽ

ന്യൂഡൽഹി
ഏപ്രിൽ മുതൽ ഭീം യുപിഐ ആപ്പ് വഴി പിഎഫ് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കാമെന്ന് ഇപിഎഫ്‌ഒ വൃത്തങ്ങൾ. 25 ശതമാനം നിലനിർത്തി ശേഷിച്ച തുക പിൻവലിക്കാം. ഒരോ തവണയും പിൻവലിക്കാവുന്ന പരമാവധി തുക 25,000 ആയി നിജപ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്‌തു.
ആദ്യഘട്ടത്തിൽ ഭീം ആപ്പ് വഴി മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ. യുപിഐ ലിങ്ക് ചെയ്‌തി ബാങ്ക് അക്കൗണ്ടിലേക്ക് പണം ഉടൻ ക്രെഡിറ്റാകും. കഴിഞ്ഞ ഒക്ടോബറിൽ ചേർന്ന ഇപിഎഫ്‌ഒ ബോർഡ് യോഗം പിഎഫ് അക്കൗണ്ടിൽനിന്നു പിൻവലിക്കാനുള്ള ഉപാധികൾ ലളിതമാക്കാൻ തീരുമാനിച്ചിരുന്നു. 13 ആവശ്യങ്ങൾക്ക് പണം പിൻവലിക്കാമെന്ന ഉപാധികൾ ഏകോപിപ്പിച്ച് മൂന്നെണ്ണമാക്കി. യുപിഐ വഴി പണം പിൻവലിക്കാൻ സൗകര്യമൊരുക്കാനും തീരുമാനിച്ചു.










0 comments