ad
Deshabhimani

print edition നേതാജിയുടെ ചിതാഭസ്‌മം വിട്ടുകിട്ടാൻ ഹർജി

subhash chandra bose
വെബ് ഡെസ്ക്

Published on Aug 12, 2026, 01:01 AM | 1 min read

ന്യൂഡൽഹി : നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റേത് എന്ന് കരുതുന്ന ചിതാഭസ്‌മം ജപ്പാനിൽ നിന്ന്‌ ഇന്ത്യയിലെത്തിക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌. നേതാജിയുടെ മകൾ അനിത ബോസ് ഫാഫ് നൽകിയ ഹർജിയിൽ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത് ഉൾപ്പെടെയുള്ള മൂന്നംഗ ബെഞ്ചാണ്‌ നോട്ടീസയച്ചത്‌. ടോക്കിയോ റെങ്കോജി ക്ഷേത്രത്തിലുള്ള ചിതാഭസ്‌മം സൂക്ഷിക്കാൻ ജപ്പാനോട്‌ അഭ്യർഥിക്കണമെന്നും മന്ത്രിതല സമിതി രൂപീകരിച്ച്‌ ഇന്ത്യയിലെത്തിക്കണമെന്നുമാണ് ആവശ്യം. നേരത്തെ നേതാജിയുടെ പ‍ൗത്രൻ സമാനവിഷയം ഉന്നയിച്ച്‌ ഹർജി നൽകിയിരുന്നുവെങ്കിലും ഏക അനന്തരാവകാശിയായ മകളാണ്‌ ആവശ്യമുന്നയിക്കേണ്ടതെന്ന് കോടതി നിർദേശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home