ad
Deshabhimani

ആർഎസി യാത്രക്കാർക്ക് ടിക്കറ്റ് തുകയുടെ പകുതി തിരികെ നൽകണം; റെയിൽവേയോട് പാർലമെന്ററി സമിതി

Train.jpg
വെബ് ഡെസ്ക്

Published on Feb 06, 2026, 10:19 AM | 1 min read

ന്യൂഡൽഹി: ട്രെയിനുകളിൽ ആർഎസി ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തുകയുടെ ഒരു ഭാഗം റെയിൽവേ തിരികെ നൽകണമെന്ന് പാർലമെന്ററി സമിതിയുടെ ശുപാർശ. കൺഫേംഡ് ടിക്കറ്റുള്ള യാത്രക്കാർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ആർഎസി യാത്രക്കാർക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി.


ഒരു ബർത്ത് രണ്ട് യാത്രക്കാർക്കായി വീതിച്ചു നൽകുന്ന ആർഎസി സംവിധാനത്തിൽ യാത്രക്കാർക്ക് കിടന്നു യാത്ര ചെയ്യാൻ സാധിക്കില്ല. എന്നാൽ കൺഫേംഡ് ടിക്കറ്റുള്ള യാത്രക്കാരെപ്പോലെ മുഴുവൻ തുകയും ആർഎസി യാത്രക്കാരും നൽകേണ്ടി വരുന്നു.


ഇത് നീതിയല്ലെന്നും പകുതി സീറ്റ് മാത്രം നൽകുന്ന സാഹചര്യത്തിൽ പകുതി തുക യാത്രക്കാരന് റീഫണ്ട് നൽകണമെന്നുമാണ് റെയിൽവേ കൺവെൻഷൻ കമ്മിറ്റിയുടെ നിർദ്ദേശം.


കൂടാതെ, സ്ലീപ്പർ ക്ലാസ് കോച്ചുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കുന്നുണ്ടെന്നും സമിതി നിരീക്ഷിച്ചു. ദീർഘദൂര ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയുള്ള മാറ്റങ്ങൾ റെയിൽവേ കൊണ്ടുവരണമെന്നും സമിതി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home