ad
Deshabhimani

​പാരാസെയിലിങ് കയർപൊട്ടി വിനോദസഞ്ചാരി കടലിൽ; ഗോവയിൽ വൻ സുരക്ഷാ വീഴ്ച

viral video

അപകടത്തിന്റെ ദൃശ്യങ്ങൾ

വെബ് ഡെസ്ക്

Published on Apr 01, 2026, 03:51 PM | 1 min read

പനാജി: ഗോവയിലെ ബാഗാ ബീച്ചിൽ പാരാസെയിലിങിനിടെ കയർ പൊട്ടി വിനോദസഞ്ചാരി കടലിൽ വീണു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ അതിവേ​ഗം വൈറലായി. ഞായറാഴ്ചയായിരുന്നു സംഭവം. പാരാസെയിലിങിനിടെ പാരച്യൂട്ടിൽ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടുകയും വിനോദസഞ്ചാരി കടലിലേക്ക് വീഴുകയുമായിരുന്നു. ഈ സമയം സമീപത്ത് ഉണ്ടായിരുന്ന ബോട്ട് ജീവനക്കാര്‍ ഇടപെട്ട് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയതിനാൽ വന്‍ ദുരന്തം ഒഴിവായി.


ഗോവയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാഗയിൽ വെച്ചുണ്ടായ സംഭവം സാഹസിക ടൂറിസത്തിലെ സുരക്ഷാ ചർച്ചകൾക്ക് വഴി തുറന്നു. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങളും കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവവുമാണ് അപകടത്തിന് കാരണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ വിമർശനം. ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ചെയ്യരുതെന്നും അവർ സുരക്ഷയെക്കുറിച്ച് വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home