ad
Deshabhimani

പരാഗ്‌ ഷാ മുംബൈ ഘഡ്കോപര്‍ 
ഈസ്റ്റിൽനിന്നുള്ള ബിജെപി എംഎൽഎ

എംഎൽഎമാരിൽ 
ഏറ്റവും സമ്പന്നൻ പരാ​ഗ് ഷാ, ആസ്‌തി 3400 കോടി

parag shah richest mla in india
വെബ് ഡെസ്ക്

Published on Mar 20, 2025, 03:21 AM | 1 min read


ന്യൂഡൽഹി : രാജ്യത്തെ എംഎൽഎമാരിൽ സമ്പന്നന്‍ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് പരാ​ഗ് ഷാ. മുംബൈ ​ഗാഡ്കോപര്‍ ഈസ്റ്റ് എംഎൽഎയും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ പരാ​ഗ് ഷായ്‌ക്ക്‌ 3,400 കോടി രൂപയുടെ ആസ്‌തിയുണ്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകള്‍ സമാഹരിച്ച് പുറത്തുവിട്ടത്. സമ്പന്ന എംഎൽഎമാരിൽ രണ്ടാം സ്ഥാനത്ത് കര്‍ണാടകയിലെ കോൺ​ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറാണ്, ആസ്‌തി 1,413 കോടി.


ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബുനായിഡു (‌931 കോടി), മുന്‍മുഖ്യമന്ത്രി വൈ എസ് ജ​ഗന്‍മോഹന്‍ റെഡ്ഡി (757കോടി), കര്‍ണാടകയിലെ സ്വതന്ത്ര എംഎൽഎ കെ എച്ച് പുട്ടസ്വാമി ​ഗൗഡ (1267 കോടി), കര്‍ണാടകയിലെ കോൺ​ഗ്രസ് എംഎൽഎ പ്രിയകൃഷ്‌ണ (1156 കോടി), ടിഡിപി എംഎൽഎമാരായ പി നാരായണ (824 കോടി) എന്നിവരാണ് സമ്പന്നരിൽ മുന്നിൽ.

സംസ്ഥാനം തിരിച്ച് എംഎൽഎമാരുടെ മൊത്തം ആസ്‌തി കണക്കാക്കിയാൽ കര്‍ണാടകയാണ് ഒന്നാമത്. 223 എംഎൽഎമാരുടെ മൊത്തം ആസ്‌തി 14179 കോടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home