Deshabhimani

പഞ്ചാബിൽ കടകളിൽ വലിയ തിരക്ക്; ആളുകൾ കൂട്ടമായി ഭക്ഷ്യസാധനങ്ങൾ വാങ്ങിക്കുന്നു

punjab shops india pak
വെബ് ഡെസ്ക്

Published on May 09, 2025, 05:31 PM | 1 min read

ചണ്ഡി​ഗഢ്: ഇന്ത്യ-പാക് സംഘർഷത്തിൽ ഭയന്ന് പഞ്ചാബിൽ ആളുകൾ ദീർഘനാളത്തേയക്ക് ഭക്ഷണം വാങ്ങി സൂക്ഷിക്കാനൊരുങ്ങുന്നു. ആവശ്യത്തിന് ഭക്ഷണവും മറ്റ് സാധനങ്ങളും കൂടുതൽ വാങ്ങാനായി വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെടുന്നത്.‌


ഭയക്കേണ്ടതില്ലെന്നും എല്ലാവർക്കും ആവശ്യമുള്ള വസ്തുക്കൾ കടകളിലുണ്ടെന്നും കടച്ചവട‌ക്കാർ ഉറപ്പിച്ച് പറയുമ്പോ‌ഴും ഇടക്കിടെ പുറത്തിറങ്ങേണ്ടി വരുമെന്നോർത്ത് ഒറ്റ പ്രാവശ്യം തന്നെ മൂന്ന മാസത്തേക്കടക്കമുള്ള ഭക്ഷണം ആളുകൾ വാങ്ങുകയാണ്. എണ്ണയും നെയ്യുമടക്കമുള്ള വസ്തുക്കൾ ആളുകൾ വാങ്ങിവെച്ചു. പാൽ തീർന്നുപോയിരിക്കുകയാണെന്നും ക‍ൂടൂതൽ വരുത്തേണ്ടതുണ്ടെന്നും വ്യാപാരികൾ വ്യക്തമാക്കി.

അതേ സമയം ഇന്ത്യ പാക്ക് സംഘർഷാവസ്ഥ രൂക്ഷമാകവെ കച്ചവ‌ടക്കാരും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പഞ്ചാബിൽ കനത്ത സുരക്ഷ പ്രഖ്യാപിച്ചിരിക്കവെ വ്യാപാരവും കച്ചവടവുമെല്ലാം വലിയ തോതിൽ നിയന്ത്രിക്കാനുള്ള സാധ്യതയാണുണ്ടാവുക.


കച്ചവടക്കാരും വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തും.തു‌ർന്ന് പൂഴ്ത്തിവെയ്പ്പ് പോലുള്ള നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേരുമെന്ന സാധ്യത നിലനിൽക്കുകയാണ്. അതിർത്തി ​ഗ്രാമങ്ങളിലുള്ളവർ പലരും വീട് മാറുകയും അത്യാവശ്യ സാധനങ്ങളുമായി മറ്റ് സുരക്ഷിത സ്ഥാനത്തേക്ക് പോകുന്നതായും റിപ്പോർട്ടുകളുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ജില്ലാ അധികൃതരും































deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home