പാക് സേന കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി കൂട്ടിയിടിച്ചു; സംഭവം അന്താരാഷ്ട്ര സമുദ്ര മേഖലയിൽ

ന്യൂഡൽഹി: പാകിസ്ഥാൻ നാവികസേനയുടെ കപ്പൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി കൂട്ടിയിടിച്ചു. അന്താരാഷ്ട്ര സമുദ്ര മേഖലയിൽ വെച്ചാണ് സംഭവം. പാകിസ്ഥാന്റെ 'ഹുനൈൻ' ക്ലാസ് കോർവെറ്റ് കപ്പലാണ് ഇന്ത്യൻ മുന്നണി യുദ്ധക്കപ്പലിൽ തട്ടിയത്. സെപ്റ്റംബർ 15 വൈകുന്നേരം വടക്കൻ അറബിക്കടലിൽ, ഒമാന് ഏകദേശം 220 കിലോമീറ്റർ കിഴക്ക് പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ യുദ്ധക്കപ്പലിലാണ് പാക് കപ്പൽ കൂട്ടിയിടിച്ചത്.
അപകടത്തിൽ കപ്പലുകൾക്ക് വലിയ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ല. പാക് സേനയുടെ ഭാഗത്തുനിന്നുണ്ടായത് തികച്ചും അപക്വവും അപകടകരവുമായ പെരുമാറ്റമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പിന്നാലെ പാകിസ്ഥാന്റെ ചാർജ് ഡി അഫയേഴ്‌സ് സാദ് അഹമ്മദ് വർറൈച്ചിനെ വിളിപ്പിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.









0 comments