print edition പഹൽഗാം: 6 ഭീകരര്‍ക്കെതിരെ എൻഐഎ കുറ്റപത്രം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടന ലഷ്‍കര്‍ ഇ തായ്ബ / ദി റെസിസ്റ്റൻസ് ഫ്രണ്ട് ആണെന്നും മൂന്ന് പാക് ഭീകരരാണ് ആക്രമണം നടത്തിയതെന്നും എൻഐഎ കുറ്റപത്രം. ജൂലൈയിൽ ശ്രീനഗര്‍ ദാച്ചിഗാമിൽ ഓപ്പറേഷൻ മഹാദേവിൽ സൈന്യം വധിച്ച പാക് ഭീകരരായ സുലൈമാൻ ഷാ, ഹബീബ് താഹിര്‍, ഹംസ അഫ്ഗാനി, ഇവര്‍ക്ക് സഹായം നൽകിയ പര്‍വായിസ് അഹമ്മദ്, ബഷീര്‍ അഹമ്മദ്, പാക് ഭീകരന്‍ സാജിദ് ജാട്ട് എന്നിവരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. 1597 പേജുള്ള കുറ്റപത്രം ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിലാണ് സമര്‍പ്പിച്ചത്. ഏപ്രിൽ 22ന് ബൈസരൻ താഴ്‍വരയിൽ നടന്ന ഭീകരാക്രമണത്തിൽ 25 വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്.











0 comments