പഹൽഗാം: തിരിച്ചടിക്കാൻ സേനകൾക്ക് സ്വാതന്ത്യം നൽകിയതായി റിപ്പോർട്ട്

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സേനകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകിയതായി റിപ്പോർട്ട്. സേനയുടെ തയ്യാറെടുപ്പിൽ പ്രധാനമന്ത്രി തൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചാണ് ഉന്നതതലയോഗം നടന്നത്.
കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതിയുമായി പ്രധാനമന്ത്രി ബുധനാഴ്ച യോഗം ചേരുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.










0 comments