print edition പത്മനാഭപുരത്ത് സിപിഐ എമ്മിന് ഉജ്വല വിജയം

നാഗർകോവിൽ: തമിഴ്നാട്ടിലാകെ ടിവികെ തരംഗം വീശിയെങ്കിലും കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്ത് 15,569 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ എമ്മിന് ഉജ്വല വിജയം. സിപിഐ എം സ്ഥാനാർഥി ആർ ചെല്ലസ്വാമിക്ക് 68938 വോട്ട് ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള ടിവികെയുടെ എസ് കൃഷ്‌ണകുമാറിന് 53369 വോട്ടും ബിജെപിയിലെ പി രമേശിന് 44293 വോട്ടും ലഭിച്ചു.
പത്മനാഭപുരത്ത് മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ സ്ഥാനാർഥിയായി സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറിആർ ചെല്ലസ്വാമിയെത്തിയതോടെ മണ്ഡലത്തിലെ കർഷകരും തൊഴിലാളികളും ഉൾപ്പെടെ വലിയ ആവേശത്തിലായിരുന്നു. നിരവധി രാഷ്‌ട്രീയ, മനുഷ്യാവകാശ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന പത്മനാഭപുരം സിപിഐ എമ്മിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ്.
കന്യാകുമാരി ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ അഞ്ചിടത്തും മതനിരപേക്ഷ പുരോഗമന സഖ്യത്തിനാണ് വിജയം. ഒരിടത്ത് എഐഎഡിഎംകെ വിജയിച്ചു.









0 comments