ad
Deshabhimani

കോൺഗ്രസിന്‌ മേൽക്കൈയുള്ള 
സംസ്ഥാനങ്ങളിൽ ഇന്ത്യ കൂട്ടായ്‌മ മുന്നേറുന്നില്ല : പി സന്തോഷ്‌ കുമാർ

p santhosh kumar Cpi 25th Party Congress
വെബ് ഡെസ്ക്

Published on Sep 24, 2025, 03:47 AM | 1 min read


ചണ്ഡിഗ‍ഡ്

കോൺഗ്രസിന്‌ മേൽക്കൈയുള്ള സംസ്ഥാനങ്ങളിൽ പ്രതിപക്ഷ ഇന്ത്യ കൂട്ടായ്‌മയ്‌ക്ക്‌ മുന്നേറാൻ സാധിക്കുന്നില്ലെന്ന്‌ സിപിഐ ദേശീയ എക്‌സിക്യൂട്ടീവ്‌ അംഗം പി സന്തോഷ്‌ കുമാർ എംപി പറഞ്ഞു. ഇതിനർഥം കൂട്ടായ്‌മ ഉയർത്തിപ്പിടിക്കുന്ന രാഷ്‌ട്രീയം പരാജയപ്പെടുന്നു എന്നല്ല. ബിജെപി വിരുദ്ധമുന്നണിയുടെ ഇന്നത്തെ പേരാണ്‌ ഇന്ത്യ കൂട്ടായ്‌മ. ആ കൂട്ടായ്‌മ ഉപേക്ഷിക്കുന്നതോ സിപിഐ ഒറ്റയ്‌ക്കു മത്സരിക്കുന്നതോ പരിഗണനയിൽ ഇല്ലാത്ത വിഷയമാണെന്നും സിപിഐ പാർടി കോൺഗ്രസിന്റെ ഭാഗമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.


നമ്മുടെ സമൂഹത്തിൽ വലിയ ശതമാനമുള്ള വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ചില പൊടിക്കെകൾ സ്വന്തമായുള്ളതുകൊണ്ടാണ്‌ ഒരു പരിധിവരെ ബിജെപിക്ക്‌ മുന്നോട്ടുപോകാനായത്‌. അതിന്റെ അനുകരണങ്ങൾ കേരളീയ സമൂഹത്തിലും നടക്കുന്നുണ്ട്‌. അതിനെ കൃത്യമായി നേരിടും. കേരള മോഡൽ എന്നതിലൂടെയാണ്‌ ഇന്ത്യയിലെ ഇടതുപക്ഷത്തെ തിരിച്ചറിയുന്നത്‌. ആ മോഡൽ എല്ലാ സംസ്ഥാനങ്ങളിലും പ്രചരിപ്പിക്കുന്നുണ്ട്‌.


ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ആർഎസ്‌എസ്‌ ഉയർത്തുന്ന വർഗീയതയെയും അതിന്‌ സമാനമായ രീതിയിൽ വർഗീയത ഉയർത്തുന്നവരെയും ഒരേ ശക്തിയോടെ എതിർക്കുന്ന നേതാവാണ്‌ കേരളത്തിന്റെ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ മതനിരപേക്ഷ നിലപാടിൽ തങ്ങൾക്ക്‌ ഒരു സംശയവുമില്ല. അത്തരത്തിലുള്ള സംശയത്തിന്‌ പ്രസക്തിയുമില്ല. രാഷ്‌ട്രീയമായി ശരിയെന്ന്‌ തോന്നുന്ന അഭിപ്രായം പല ഘട്ടങ്ങളിലായി അദ്ദേഹം പറഞ്ഞിട്ടുണ്ട്‌ – പി സന്തോഷ്‌ കുമാർ ചോദ്യങ്ങൾക്ക്‌ മറുപടിയായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home