ad
Deshabhimani

ലേബലുകൾ ഇല്ലാത്ത 66,000 സിഗരറ്റുകൾ പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

jail new

imported cigarettes seized, cigarette smuggling, customs department, smuggling arrest, contraband cigarettes, illegal tobacco trade, foreign cigarettes, cigarette haul, customs seizure, smuggling racket, tobacco smuggling, cigarette trafficking, import duty evasion, airport customs, anti-smuggling operation, cigarette confiscation, cigarette black market, law enforcement, smuggling case, customs raid

വെബ് ഡെസ്ക്

Published on Oct 26, 2025, 01:40 PM | 1 min read

ന്യൂഡൽഹി : ഇറക്കുമതി ചെയ്ത്, നിർബന്ധിത ആരോഗ്യ മുന്നറിയിപ്പ് ലേബലുകൾ ഇല്ലാതെ വിൽപ്പന നടത്തിയ 66,000 സിഗരറ്റുകൾ പിടിച്ചെടുത്തു. ഇത്തരം സിഗരറ്റുകൾ ‍ഡൽഹിയിലെ മാർക്കറ്റിൽ വിതരണം ചെയ്തതിന് രണ്ട് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ ഞായറാഴ്ച പറഞ്ഞു.


പ്രതികളിൽ നിന്ന് ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന അന്താരാഷ്ട്ര ബ്രാൻഡുകളിലുള്ള 66,000 സിഗരറ്റുകൾ പൊലീസ് കണ്ടെടുത്തു. പാനിപ്പത്ത് സ്വദേശിയായ പർവീൺ സെഹ്ഗാൾ (37), ഡൽഹി സ്വദേശിയായ മുകേഷ് ഖത്രേജ (48) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 25 ന് പ്രഹ്ലാദ്പൂർ പ്രദേശത്തെ പാലം ഫ്ലൈഓവറിന് സമീപം നിരോധിത സിഗരറ്റുകളുടെ ഒരു വലിയ ശേഖരം എത്തിക്കാൻ പോകുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആരോ​ഗ്യ - നിയമ മുന്നറിയിപ്പുകളോ ലേബലുകളോ ഇല്ലാത്ത സി​ഗററ്റ് പിടിച്ചെടുത്തത്.


ചോദ്യം ചെയ്യലിൽ, ഇരുവരും കംബോഡിയയിൽ നിന്ന് സിഗരറ്റുകൾ കടത്തി ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും പ്രാദേശിക വിപണികളിലേക്ക് വിതരണം ചെയ്യുന്നതിൽ പങ്കാളികളാണെന്ന് കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home