ad
Deshabhimani

പുരി ജഗനാഥക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെ തിക്കും തിരക്കും; 600ലേറെ പേർക്ക്‌ പരിക്ക്‌

puri

photo credit: pti

വെബ് ഡെസ്ക്

Published on Jun 28, 2025, 08:58 AM | 1 min read

ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും 625 പേർക്ക് പരിക്ക്. പലരുടെയും നില ഗുരുതരമാണെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്. മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. രഥം വലിക്കുന്ന വടങ്ങള്‍ പിടിക്കാനായി ഭക്തര്‍ കൂട്ടത്തോടെ മുന്നോട്ടുവന്നതാണ് തിക്കുംതിരക്കിനും കാരണമായതെന്നാണ്‌ വിവരം. പലരും തളര്‍ന്നുവീണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


പരിക്കേറ്റവരിൽ 70 ഓളം പേർ പുരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇതിൽ ഒമ്പത് പേരുടെ നില ഗുരുതരമാണെന്നും അധികൃതർ പറഞ്ഞു. ബാക്കിയുള്ളവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഡിസ്‌ചാർജ്‌ ചെയ്തു.


ബാലഗണ്ടി പ്രദേശത്തിന് സമീപവും രഥയാത്രയുമായി ബന്ധപ്പെട്ട്‌ നിരവധി പേർക്ക് പരിക്കേറ്റതായി വൃത്തങ്ങൾ അറിയിച്ചു.


Related News





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home