print edition ക്രിസ്‌മസ് അലങ്കാരങ്ങൾ തകർത്ത ഹിന്ദുത്വ തീവ്രവാദികൾക്ക് സ്വീകരണം

ഛത്തീസ്‌ഗഡിൽ ക്രിസ്‌മസ് അലങ്കാരങ്ങൾ തകർത്ത കേസിൽ ജയിലിലായി ജാമ്യം ലഭിച്ച ബജ്‍റംഗുദളുകാർക്ക് ലഭിച്ച സ്വീകരണം
റായ്‌പുർ: ഛത്തീസ്‌ഗഡിൽ ക്രിസ്‌മസ് അലങ്കാരങ്ങൾ തകർത്ത കേസിൽ ജയിലിലായി ജാമ്യം ലഭിച്ച ഹിന്ദുത്വ തീവ്രവാദികൾക്ക് വൻ സ്വീകരണം. കേസിലെ പ്രതികളായ ആറ് ബജ്‌റംഗ്‌ദളുക്കാർക്ക് ഛത്തീസ്‌ഗഡിന്റെ തലസ്ഥാന നഗരമായ റായ്‌പുരിലാണ് വൻ സ്വീകരണം ഒരുക്കിയത്. ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ഇവരെ ആനയിച്ച് മുദ്രാവാക്യങ്ങളുയർത്തി ജാഥ നടത്തി. ഡിസംബർ 24നാണ് റായ്‌പുർ നഗരത്തിലെ ഒരു മാളിലുണ്ടായിരുന്ന ക്രിസ്‌മസ് അലങ്കാരങ്ങൾ ഹിന്ദുത്വ ഭീകരർ തകർത്തത്. വ്യാഴാഴ്‌ചയാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.










0 comments