print edition പൗരത്വം ലഭിക്കും മുമ്പ് വോട്ടർപ്പട്ടികയിൽ പേര്; സോണിയ ഗാന്ധിക്കെതിരെ കേസ് എടുക്കേണ്ടന്ന ഉത്തരവ് റദ്ദാക്കി

സോണിയ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യൻപൗരത്വം ലഭിക്കുംമുന്പ് വോട്ടർപ്പട്ടികയിൽ പേരുചേർത്തെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ കേസെടുക്കാൻ വിസമ്മതിച്ച കീഴ്ക്കോടതി ഉത്തരവ് ഡൽഹി സെഷൻസ് കോടതി റദ്ദാക്കി. റൗസ് അവന്യു കോടതിയുടെ കഴിഞ്ഞ വർഷത്തെ ഉത്തരവ് സെഷൻസ് ജഡ്ജി വിശാൽ ഗോഗ്നെയാണ് റദ്ദാക്കിയത്.
ഹർജിക്കാരന്റെയും പൊലീസിന്റെയും വാദം കേട്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും നിർദേശിച്ചു. കൃത്യമായ കാരണം വിശദീകരിക്കാതെയാണ് മജിസ്ട്രേറ്റിന്റെ ഉത്തരവെന്നും സെഷൻസ് കോടതി വിമർശിച്ചു. ബിഎൻഎസ്എസ് വ്യവസ്ഥകൾ പാലിക്കാത്തതും പൊലീസിന്റെ തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെടാത്തതും പിഴവാണ്. രാജ്യത്തെ "ഏറ്റവും ശക്തരായവർ' പോലും സാധാരണ പൗരന്മാരെപ്പോലെ വോട്ടർമാരാരാണ്–ഉത്തരവിൽ പറഞ്ഞു.
1980ൽ ന്യൂഡൽഹി നിയോജകമണ്ഡലത്തിലെ വോട്ടർപ്പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെട്ടിരുന്നുവെന്നും എന്നാൽ അവർ ഇന്ത്യൻ പൗരയായത് 1983 ഏപ്രിലിലാണെന്നും വികാസ് ത്രിപാഠി എന്നയാൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു.









0 comments