ad
Deshabhimani

print edition കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി മമത

Mamata Banerjee Meets Arvind Kejriwal.jpg
വെബ് ഡെസ്ക്

Published on Jun 09, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ​ഇന്ത്യാ കൂട്ടായ്‌മ യോഗത്തിനെത്തിയ തൃണമുൽ കോൺഗ്രസ്‌ നേതാവ്‌ മമതാബാനർജി യോഗത്തിൽനിന്ന്‌ വിട്ടുനിന്ന എഎപി നേതാവ്‌ അരവിന്ദ്‌ കെജ്‌രിവാളുമായി കൂടിക്കാഴ്‌ച്ച നടത്തി. പാർടി ജനറൽ സെക്രട്ടറി അഭിഷേക്‌ ബാനർജിക്കൊപ്പമാണ്‌ കെജ്‌രിവാളിനെ കണ്ടത്‌. രാഷ്ട്രീയനേട്ടങ്ങൾക്കായി ഇന്ത്യാകൂട്ടായ്‌മയിലെ കക്ഷികളെ കടന്നാക്രമിക്കുന്ന കോൺഗ്രസ്‌ നിലപാടിൽ പ്രതിഷേധിച്ചാണ്‌ എഎപിയും ഡിഎംകെയും തിങ്കളാഴ്‌ച ചേർന്ന നിർണായകയോഗത്തിൽനിന്ന്‌ വിട്ടുനിന്നത്‌. ബിജെപിയെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസിന്‌ ആത്മാർഥതയില്ലെന്നും സ്വന്തം രാഷ്ട്രീയതാൽപര്യങ്ങൾക്കാണ്‌ അവർ പ്രാധാന്യം കൽപ്പിക്കുന്നതെന്നും എഎപി ചൂണ്ടിക്കാട്ടി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home