ad
Deshabhimani

print edition വിദേശ, വാണിജ്യ മന്ത്രാലയങ്ങളുടെ പ്രവർത്തനം; ചർച്ച വേണമെന്ന്‌ പ്രതിപക്ഷം

loksabha opposition protest
avatar
സ്വന്തം ലേഖകൻ

Published on Mar 14, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ​പശ്‌ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ രാജ്യത്ത്‌ എൽപിജി പ്രതിസന്ധി രൂക്ഷമാകുമ്പോൾ വിദേശകാര്യ മന്ത്രാലയത്തിന്റെയോ വാണിജ്യ മന്ത്രാലായത്തിന്റെയോ പ്രവർത്തനങ്ങളിൽ രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട്‌ പ്രതിപക്ഷം. ബുധനാഴ്‌ച്ച ചേർന്ന കാര്യോപദേശക സമിതിയിലാണ്‌ ആവശ്യമുന്നയിച്ചത്‌. 2010നുശേഷം ഇരുമന്ത്രാലയങ്ങളുടെയും പ്രവർത്തനങ്ങളെ കുറിച്ച്‌ പാർലമെന്റിൽ ചർച്ചയുണ്ടായിട്ടില്ലെന്നും എംപിമാർ ചൂണ്ടിക്കാട്ടി. ബജറ്റ്‌ സമ്മേളനത്തിൽ വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച്‌ രാജ്യസഭയിൽ ചർച്ചകൾ നടക്കാറുണ്ട്‌.


അമേരിക്കൻ താൽപര്യങ്ങൾക്ക്‌ അനുസൃതമായി മോദിസർക്കാർ വിദേശനയങ്ങളിൽ വെള്ളം ചേർക്കുന്നതായും രാജ്യതാൽപര്യങ്ങൾ അടിയറവെച്ച്‌ ഇന്ത്യ–യുഎസ്‌ വ്യാപാരകരാർ നടപ്പാക്കാൻ ശ്രമിക്കുന്നതായും ശക്തമായ വിമർശമുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ കൂടിയാണ്‌ പ്രതിപക്ഷം ആവശ്യമുന്നയിച്ച. ഭരണ, പ്രതിപക്ഷ അംഗങ്ങളുമായി കൂടിആലോചിച്ച്‌ വിഷയത്തിൽ തീരുമാനമെടുക്കുമെന്ന്‌ ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌ണൻ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home