Deshabhimani

print edition പ്രതിപക്ഷം ജന്തർമന്തറിൽ

santosh.png
വെബ് ഡെസ്ക്

Published on Oct 03, 2026, 01:30 AM | 1 min read

ന്യൂഡൽഹി : രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അപകടാവസ്ഥയിലാക്കിയ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹിയിലെ തെരുവിലേക്കിറങ്ങി ആയിരങ്ങൾ. രാജ്യത്തെ പ്രധാന യുവജന, വിദ്യാർഥി സംഘടനകളെ കൂടാതെ സാമൂഹ്യ പ്രവർത്തകരും പ്രതിഷേധമുയര്‍ത്തി.​


അഭിവാദ്യം ചെയ്ത് അതിഷി


ഡൽഹി മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ അതിഷി, എഎപി ഡൽഹി സംസ്ഥാന പ്രസിഡന്റ്‌ സ‍ൗരഭ്‌ ഭരദ്വാജ്‌, സഞ്ജയ്‌ സിങ്‌ എംപി എന്നിവരുടെ നേതൃത്വത്തിലാണ്‌ എഎപിയുടെ പ്രതിഷേധം നടന്നത്‌. മൂന്ന്‌ നേതാക്കളെയും പൊലീസ്‌ ക്രൂരമായി നേരിട്ട്‌ അറസ്റ്റ്‌ ചെയ്ത്‌ നീക്കി. ബസില്‍ കയറ്റി പൊലീസ് കൊണ്ടുപോകവെ അതിഷി, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരുടെ മാര്‍ച്ചിനെ മുഷ്ടിചുരിട്ടി മുദ്രാവാക്യം മുഴക്കി അഭിവാദ്യംചെയ്തു. എഎപി പ്രവർത്തകർ സഞ്ചരിച്ച പൊലീസ്‌ ബസ്‌ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയും അറസ്റ്റിലായവരെ മോചിപ്പിക്കുകയും ചെയ്തു. എഎപിയുടെ വിദ്യാർഥി സംഘടനയായ എഎസ്‌എപിയും പ്രതിഷേധങ്ങളുടെ ഭാഗമായി.​​


പി സന്തോഷ്‌ കുമാർ എംപിയെ 
വലിച്ചിഴച്ചു


പി സന്തോഷ്‌ കുമാർ എംപിയുടെ നേതൃത്വത്തിലാണ്‌ എഐഎസ്‌എ-ഫ്‌ പ്രവർത്തകർ ജന്തർമന്തറിലേക്ക്‌ മാർച്ച്‌ ചെയ്തത്‌. പ്രക്ഷോഭകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്ന പി സന്തോഷ്‌ കുമാർ എംപിയെ പൊലീസ്‌ റോഡിലൂടെ വലിച്ചിഴച്ചു.​


ഐസ നേതാക്കളും അറസ്റ്റില്‍


യോഗേന്ദ്ര യാദവ്‌ ഉൾപ്പെടെയുള്ള സാമൂഹ്യപ്രവർത്തകരും വിദ്യാർഥി സംഘടനയായ ഐസയും ചേർന്നാണ്‌ ജന്തർമന്തറിലെത്തിയത്‌. സിപിഐ എം എൽ നേതാവ്‌ എൻ സായ്‌ ബാലാജി, ഐസ അഖിലേന്ത്യാ പ്രസിഡന്റ്‌ നേഹാ ബോറ എന്നിവർ മാർച്ച്‌ നയിച്ചു. മാർച്ചിൽ പങ്കെടുത്ത മുഴുവനാളുകളേയും പൊലീസ്‌ അറസ്റ്റ്‌ ചെയ്തു.​


യൂത്ത്‌ കോൺഗ്രസ്‌ എൻഎസ്‌യുഐ പ്രവർത്തകരും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തി. എംഎസ്‌എഫും യൂത്ത്‌ലീഗും പ്രതിഷേധം സംഘടിപ്പിച്ചു. സംഘടനകളുടെ ഭാഗമാകാത്ത നിരവധിയാളുകളും ജന്തർമന്തറിലേക്കെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home