ad
Deshabhimani

print edition ഓപറേഷൻ സിന്ദൂറിൽ 6 സൈനികർ വീരമൃത്യു വരിച്ചെന്ന് കേന്ദ്രം

operation sindoor_reveals-names-of-six-martyred_ army
avatar
സ്വന്തം ലേഖകൻ

Published on Jun 27, 2026, 12:01 AM | 1 min read

ന്യഡൽഹി: ​ഓപറേഷൻ സിന്ദൂർ സൈനികനീക്കത്തിനിടെ ആറ്‌ സൈനികർ വീരമൃത്യു വരിച്ചെന്ന്‌ സ്ഥിരീകരിച്ച്‌ കേന്ദ്രസർക്കാർ. ആദ്യമായാണ്‌ ഓപറേഷൻ സിന്ദൂറിൽ മരിച്ച സൈനികരുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിടുന്നത്‌. സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമെൻ സുനിൽ കുമാർ, ലാൻസ്‌നായക് ദിനേഷ് കുമാർ, അഗ്നവീര്‍ മുരളിനായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, സെർജന്റ്‌ സുരേന്ദ്ര കുമാർ എന്നിവരാണ്‌ വീരമൃത്യു വരിച്ചത്‌.


ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന്‌ ബദലായി മേയ്‌ ഏഴിനാണ്‌ ഇന്ത്യ ‘ഓപറേഷൻ സിന്ദൂർ’ പ്രത്യാക്രമണം നടത്തിയത്‌. വീരമൃത്യു വരിച്ച ആറ്‌ സൈനികരെയും ദേശീയ യുദ്ധസ്‌മാരകം വെബ്‌സൈറ്റിലെ ‘റോൾ ഓഫ്‌ ഓണർ’ പട്ടികയിൽ ഉൾപ്പെടുത്തി. യുദ്ധസ്‌മാരകത്തിലെ 3ഡി വാളിലും ഇവരുടെ ചിത്രവും വിശദാംശങ്ങളും പ്രദർശിപ്പിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home