ഓൺലൈൻ ഗെയിമുകള്‍ നിയന്ത്രിക്കാൻ ബിൽ

ന്യൂഡൽഹി
ഓൺലൈൻ ഗെയിമുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾ പൂർണമായും നിരോധിക്കുന്നത് ഉൾപ്പെടെ കർശനവ്യവസ്ഥകളുള്ള പുതിയ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
എല്ലാ ഓൺലൈൻ ഗെയിമിങ് ആപ്പുകളെയും നിയമപരമായ ചട്ടക്കൂടിനുള്ളിലാക്കുക, ഡിജിറ്റൽ വാതുവയ്‍പ്പ് കുറ്റകരമാക്കുക, ഓൺലൈൻ ഗെയിമുകളുടെ പേരിലുള്ള തട്ടിപ്പുകൾ പരമാവധി തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള പുതിയ ഓൺലൈൻ ഗെയിമിങ് ബിൽ ബുധനാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും. ഇത്തരം കളികളിലൂടെ കള്ളപ്പണം വ്യാപകമായി വെളുപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.










0 comments