ad
Deshabhimani

എണ്ണവില വർദ്ധനവ് തിരിച്ചടിയാകുന്നു; രാജ്യത്ത് ഇലക്ട്രിക് പാചകത്തിലേക്ക് ചുവടുമാറി ജനങ്ങൾ

Oil price.jpg
വെബ് ഡെസ്ക്

Published on Mar 18, 2026, 05:21 PM | 1 min read

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിലുണ്ടാകുന്ന അപ്രതീക്ഷിത കുതിച്ചുചാട്ടവും പാചകവാതക വിലവർദ്ധനവും മൂലം ഇന്ത്യയിലെ സാധാരണക്കാർ ഇലക്ട്രിക് പാചക രീതികളിലേക്ക് വ്യാപകമായി മാറുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധം പശ്ചിമേഷ്യയിൽ എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെയാണ് ഈ മാറ്റം വേഗത്തിലായത്.


പരമ്പരാഗത എൽപിജി സിലിണ്ടറുകളെ അപേക്ഷിച്ച് ഇൻഡക്ഷൻ കുക്കറുകളും ഇലക്ട്രിക് സ്റ്റൗവുകളും ഉപയോഗിക്കുന്നത് സാമ്പത്തികമായി ലാഭകരമാണെന്ന് ഉപഭോക്താക്കൾ വിലയിരുത്തുന്നു. നഗരപ്രദേശങ്ങളിൽ മാത്രമല്ല, ഗ്രാമങ്ങളിലും ഇലക്ട്രിക് കുക്കിംഗ് ഉപകരണങ്ങളുടെ വിൽപ്പനയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


സർക്കാർ നടപ്പിലാക്കുന്ന ഊർജ്ജ സംരക്ഷണ പദ്ധതികളും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളോടുള്ള താല്പര്യവും ഈ മാറ്റത്തിന് സഹായകമുന്നുണ്ട്. എന്നാലും പലയിടങ്ങളിലും അപര്യാപ്തമായ നിലയിലാണ് ഇലക്ട്രിക്ക് ഉപകരണങ്ങളുടെ സർക്കാർ തലത്തിലുള്ള വിതരണം.


പാചകവാതകത്തിനായുള്ള വിദേശ ഇറക്കുമതി കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായ പാചകരീതി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ പരിപാടികൾ നിലവിൽ സജീവമാണ്. വരും വർഷങ്ങളിൽ ഇന്ത്യയിലെ ഭൂരിഭാഗം വീടുകളും പൂർണ്ണമായും ഇലക്ട്രിക് പാചകത്തിലേക്ക് മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.


ഈ സാഹചര്യം നിലനിൽക്കുമ്പോഴും രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത ജീവിതസാഹചര്യം നയിക്കുന്നവരായതിനാൽ ഇത് എത്രത്തോളം പ്രാപ്തമാണെന്നതിലും ആശങ്കയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home