ad
Deshabhimani

സ്വജനപക്ഷപാതം:സ്ഥലംമാറ്റം ഭയന്ന പഞ്ചായത്ത് സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം സിദ്ധരാമയ്യയുടെ മണ്ഡലത്തിൽ

DIVYA
വെബ് ഡെസ്ക്

Published on Nov 22, 2025, 05:35 PM | 1 min read

ബം​ഗളൂരു: അന്യായമായി സ്ഥലം മാറ്റപ്പെടുമെന്ന ഭയത്താൽ കർണാടകത്തിൽ പഞ്ചായത്ത് സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമസഭാ മണ്ഡലമായ വരുണയിൽ താമസിക്കുന്ന ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാരസെറ്റാമോൾ, വേദന സംഹാരി അടക്കം പതിനഞ്ച് ​ഗുളികകളാണ് ആത്മഹത്യ ചെയ്യുന്നതിനായി ദിവ്യ കഴിച്ചത്. തുടർന്ന് ഓഫീസിൽ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ട് വർഷമായി ​ഗ്രേഡ് ഒന്ന് പഞ്ചായത്ത് സെക്രട്ടറിയായി ജോലി ചെയ്യുകയാണ് ദിവ്യ.


വേറൊരു ഉദ്യോഗസ്ഥൻ തന്റെ സ്ഥാനത്തേക്കെത്തുന്നുവെന്നറിഞ്ഞാണ് ദിവ്യ പരിഭ്രാന്തയായത്. ദിവ്യ കൃത്യമായി ജോലി ചെയ്യുന്നില്ലെന്ന്‌ആരോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പരിശോധനയ്‌ക്ക്‌ എത്തിയ മേലുദ്യോഗസ്ഥൻ ഇവർക്കെതിരെ റിപ്പാർട്ട്‌ നൽകി.. ദിവ്യയുടെ കൃത്യനിർവഹണം സംബന്ധിച്ച് മികച്ച അഭിപ്രായവും ശക്തമായ പിന്തുണയുമാണ്‌ പഞ്ചായത്ത് അം​ഗങ്ങൾ നൽകിയതെങ്കിലും അത്‌ മാനിച്ചില്ല.


മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ തന്നെ സ്വജനപക്ഷപാതപരമായി സര്‍ക്കാര്‍ പ്രവർത്തിക്കുകയും യുവതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തതിനാൽ വാർത്ത വലിയ ചർച്ചയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home