ad
Deshabhimani

ജാതി വിവേചനം: ഒഡീഷയിൽ ദളിത് കുടുംബങ്ങളുടെ വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ചു

Odisha.jpg
വെബ് ഡെസ്ക്

Published on Feb 19, 2026, 01:59 PM | 1 min read

ഭുവനേശ്വർ: ഒഡീഷയിലെ കേന്ദ്രപാര ജില്ലയിൽ ദളിത് വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് നേരെ ക്രൂരമായ ജാതി വിവേചനം. ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരുടെ നിർദ്ദേശപ്രകാരം ദളിത് കുടുംബങ്ങളുടെ വൈദ്യുതി ബന്ധവും കുടിവെള്ള വിതരണവും വിച്ഛേദിച്ചതായി പരാതി.


പ്രദേശത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ട തർക്കമാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തങ്ങൾ ഇരുട്ടിലാണെന്നും കുടിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥയാണെന്നും ഇവിടുത്തെ താമസക്കാർ മാധ്യമങ്ങളോട് പറഞ്ഞു.


ഗ്രാമത്തിലെ പൊതു കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നും വെള്ളമെടുക്കുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജാതി വിവേചനം പച്ചയായി നടന്നിട്ടും അധികൃതർ നടപടിയെടുക്കാൻ വൈകുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.


സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home