ad
Deshabhimani

print edition ഒഡിഷയിലെ മെഡിക്കൽ പിജി പരീക്ഷയ്ക്കിടെ ചോദ്യം വാട്‌സാപ്പിൽ

Exam hall Mobile Phone

Representative Image | AI

വെബ് ഡെസ്ക്

Published on Jul 31, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ഒഡിഷയിലെ മെഡിക്കൽ പിജി പരീക്ഷയ്ക്കിടെ ചോദ്യം വാട്സാപ്പ്‌ ഗ്രൂപ്പിൽ പ്രചരിച്ചതായി പരാതി. 2023–26 ബാച്ച്‌ പിജി വിദ്യാർഥികളുടെ ജൂലൈ 27ന്‌ നടന്ന ജനറൽ സർജറിയുടെ രണ്ടാം പേപ്പറിന്റെ ചോദ്യമാണ്‌ പിജി വിദ്യാർഥികളുടെ വാട്‌സാപ്പ്‌ ഗ്ര‍‍ൂപ്പിൽ പ്രചരിച്ചത്‌.


പരീക്ഷ നടക്കുന്നതിനിടെ ചില ഫോൺ നന്പറുകളിൽനിന്ന്‌ ഉത്തരങ്ങൾ പ്രചരിച്ചതായും റിപ്പോർട്ടുണ്ട്‌. ഒഡീഷ യൂണിവേഴ്‌സിറ്റി ഓഫ്‌ ഹെൽത്ത്‌ സയൻസസ്‌ വൈസ്‌ ചാൻസലർ പരീക്ഷ നടന്ന മെഡിക്കൽ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ ഓൺലൈൻ യോഗം വിളിച്ചു. നടക്കാനിരിക്കുന്ന പരീക്ഷകളിലെ സുരക്ഷ ശക്തമാക്കണമെന്ന്‌ കോളേജുകൾക്ക്‌ നിർദേശം നൽകി. സംഭവത്തിൽ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home