ad
Deshabhimani

ഒഡിഷയിൽ നാലര വയസുകാരിക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ

odisha child abuse

ഒഡിഷയിലെ പീഡന കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു| Photo Credit:India Today

വെബ് ഡെസ്ക്

Published on Jul 24, 2026, 03:29 PM | 1 min read

ഒഡിഷ: ഒഡിഷയിലെ മയൂർഭഞ്ചിൽ നാലര വയസുകാരിയായ പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തിൽ വ്യാപക പ്രതിഷേധം. ഗ്രാമത്തിലെ അങ്കണവാടിയിൽ വെച്ചാണ് കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തിൽ ഗ്രാമവാസിയായ ചമക പലേര എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇയാൾ അങ്കണവാടിയിലെത്തി ചോക്ലേറ്റ് നൽകി കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഈ ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസും കുട്ടിയുടെ കുടുംബവും പറഞ്ഞു.


വീട്ടിലെത്തിയ കുട്ടി ഇക്കാര്യം അമ്മയോട് പറയുകയായിരുന്നു. തുടർന്ന് ഗ്രാമത്തിലെ ചിലർ അനൗദ്യോഗിക യോഗം ചേർന്നുവെങ്കിലും, ഇതിന് വഴങ്ങാൻ തയ്യാറാകാത്ത കുട്ടിയുടെ അമ്മ നേരിട്ട് ബിഷോയ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.


പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തെന്നും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.


പ്രാഥമിക അന്വേഷണവും വൈദ്യപരിശോധനയും പൂർത്തിയാക്കിയ ശേഷം പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ പ്രതിക്ക് കർശന ശിക്ഷ നൽകണമെന്ന ആവശ്യവുമായി നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home