ad
Deshabhimani

കുടുംബവഴക്കിനിടെ ഭാര്യ മൊബൈൽഫോൺ കൊണ്ട് തലയ്ക്കടിച്ചു: യുവാവ് മരിച്ചു

Attempt to Murder

Photo: NDTV

വെബ് ഡെസ്ക്

Published on Jul 13, 2026, 03:16 PM | 1 min read

ഭുവനേശ്വർ: കുടുംബവഴക്കിനിടെ ഭാര്യയുടെ മർദ്ദനത്തെ തുടർന്ന് ഭർത്താവ് മരിച്ചതായി റിപ്പോർട്. ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഭാര്യ ഭർത്താവിന്റെ തലയിൽ മൊബൈൽ ഫോൺ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മൊബൈൽ കൊണ്ടുള്ള അടിയിൽ തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവ് ചികിത്സയിലായിരുന്നു. ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയച്ചു.


എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ബലാങ്കീർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയിലേറ്റ പരിക്കാണോ മരണത്തിലേയ്ക്ക് നയിച്ചതെന്ന കാര്യത്തിൽ ഉൾപ്പടെ അന്വേഷണം നടത്തി വരികയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. അന്വേഷണത്തിന്റെയും പോസ്റ്റുമോർട്ടം പരിശോധനയുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home