റിപ്പബ്ലിക്ക് ദിനത്തിൽ നോൺ വെജ് പാടില്ല; ഒഡീഷയിലെ കൊരാപുത് ജില്ലയിൽ വിലക്ക് ഏർപ്പെടുത്തി ജില്ലാ കലക്ടർ

എ ഐ പ്രതീകാത്മക ചിത്രം
കൊരാപുത്: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നോൺ വെജ് ഭക്ഷണ സാധനങ്ങളുടെ വിൽപ്പനയ്ക്ക് ഒരു ദിവസത്തെ നിരോധനം ഏർപ്പെടുത്തി കൊരാപുത് ജില്ലാ കലക്ടർ. ഇതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റിപ്പബ്ലിക് ദിനത്തിൽ മാംസം, ചിക്കൻ, മത്സ്യം, മുട്ട, മറ്റ് നോൺ-വെജിറ്റേറിയൻ വസ്തുക്കൾ എന്നിവയുടെ വിൽപ്പനയ്ക്കാണ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
കൊരാപുത് ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർക്കും എക്‌സിക്യൂട്ടീവ് ഓഫീസർമാർക്കും ഇത് സംബന്ധിച്ച നിർദേശം കലക്ടറും ജില്ലാ മജിസ്‌ട്രേറ്റും നൽകി. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അതാത് അധികാരപരിധിക്കുള്ളിൽ ഔദ്യോഗിക അറിയിപ്പുകൾ പുറപ്പെടുവിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.










0 comments