ad
Deshabhimani

print edition അസ്ഥികൂടവുമായി എത്തി: ഒടുവില്‍ പണം കൈമാറി ഒഡിഷ ഗ്രാമീണ ബാങ്ക്

skeleton bank odisha
വെബ് ഡെസ്ക്

Published on Apr 30, 2026, 12:06 AM | 1 min read

ഭുവനേശ്വർ: മരിച്ച സഹോദരിയുടെ അക്കൗണ്ടിലുള്ള പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ഒഡിഷ സ്വദേശി ബാങ്കിലെത്തിയ സംഭവത്തില്‍ ഒടുവില്‍ പ്രശ്നപരിഹാരം. അക്കൗണ്ടിലുണ്ടായിരുന്ന 19,402 രൂപ ബാങ്ക് അനന്തരാവകാശികൾക്ക് കൈമാറി. പണം പിൻവലിക്കാൻ യഥാര്‍ഥ അക്കൗണ്ട് ഉടമ വരണമെന്നും അല്ലെങ്കിൽ രേഖകള്‍ ഹാജരാക്കണമെന്നും മാനേജര്‍ ആവശ്യപ്പെട്ടതോടെയാണ്‌ രണ്ടുമാസം മുന്പ്‌ മരിച്ച കക്ര മുണ്ടയുടെ അസ്ഥികൂടവുമായി സഹോദരന്‍ ജീതു ബാങ്കിലെത്തിയത്. സംഭവം ചർച്ചയായതോടെ സർക്കാർ മരണ സർട്ടിഫിക്കറ്റും അനന്തരാവകാശ സർട്ടിഫിക്കറ്റും നൽകി. തുടർന്ന്‌ മൂന്ന് അവകാശികൾക്കായി ബാങ്ക്‌ പണം കൈമാറി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home