ചീഫ് ഇലക്ഷൻ കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്മെന്റ്; പ്രതിപക്ഷം നോട്ടീസ് നൽകി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ ആവശ്യപ്പെട്ട് ഇന്ത്യ കൂട്ടായ്മ നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസ് സമര്‍പ്പിച്ചു. 130പേർ ലോക്സഭയിൽ നിന്നും 63പേർ രാജ്യസഭയിൽ നിന്നും നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യ കൂട്ടായ്മയിലെ എല്ലാ കക്ഷികളിൽ നിന്നുമുള്ള എംപിമാരും കൂടാതെ എഎപി എംപിമാരും നോട്ടീസിൽ ഒപ്പുവെച്ചവരിൽ ഉൾപ്പടുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടീസ് സഭയിലെത്തുന്നത് രാജ്യത്ത് ആദ്യമാണ്.
Related News
ഏഴ് ആരോപണങ്ങളാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യ സഖ്യം ഉന്നയിച്ചിരിക്കുന്നത്. പദവിയിലെ പക്ഷപാതപരമായ പെരുമാറ്റം, തെരഞ്ഞെടുപ്പ് തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം തടസ്സപ്പെടുത്തൽ, വൻതോതിൽ വോട്ടർമാരെ അയോഗ്യരാക്കൽ എന്നിവയുൾപ്പെടെ ആരോപണങ്ങളാണ്.
തുടർന്നുകൊണ്ടിരിക്കുന്ന പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയിൽ (എസ്ഐആർ) ചീഫ് ഇലക്ഷൻ കമ്മീഷണർ ഭരണകക്ഷിയായ ബിജെപിയെ സഹായിക്കുന്നുവെന്ന വ്യാപക പരാതകൾക്കിടെയാണ് പ്രതിപക്ഷത്തിന്റെ ഒന്നിച്ചുള്ള ശക്തമായ നീക്കം.










0 comments