ad
Deshabhimani

ഇത് അമ്മയുടെ സീക്രട്ട് ഐഡിയ ! യുവതി വീട്ടുടമയ്ക്ക് സമ്മാനമായി നൽകിയത് അരുണാചൽ 'ചൂല്' , വൈറലായി വീഡിയോ

brooM

ഷെൽകോപ്റ്റർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ്

വെബ് ഡെസ്ക്

Published on Apr 20, 2026, 01:16 PM | 1 min read

ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു യുവതി തന്റെ ദില്ലിയിലെ വീട്ടുടമയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കേൾക്കുമ്പോൾ അല്പം കൗതുകം തോന്നാമെങ്കിലും ഒരു 'ചൂല്' എങ്ങനെയാണ് മനുഷ്യബന്ധങ്ങളെ സ്വാധീനിക്കുന്നത് എന്നാണ് ഷെൽകോപ്റ്റർ (@shellcopter) എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.


അരുണാചൽ പ്രദേശിൽ പരമ്പരാഗതമായി നിർമ്മിക്കുന്ന ചൂലുകൾ സാധാരണയായി വിപണിയിൽ ലഭിക്കുന്നവയിൽ നിന്നും ഏറെ വ്യത്യസ്തമാണെന്ന് യുവതി പറയുന്നു. ദില്ലി മാർക്കറ്റിൽ നിന്നും വാങ്ങുന്ന ചൂലുകൾ പെട്ടെന്ന് നശിച്ചുപോകുമ്പോൾ, അരുണാചലിലെ ചൂലുകൾ ഏറെക്കാലം ഈടുനിൽക്കുന്നവയും കട്ടിയുള്ളവയുമാണ്.


ഒരിക്കൽ നാട്ടിൽ പോയി മടങ്ങുമ്പോൾ കുറച്ച് ഭക്ഷണസാധനങ്ങൾക്കൊപ്പം അമ്മ ഏതാനും ചൂലുകളും കൊടുത്തുവിട്ടു. വീട്ടുടമയ്ക്ക് ഭക്ഷണം നൽകുന്നതിന് പകരം ഇതിൽ നിന്നൊരു ചൂല് സമ്മാനമായി നൽകാനായിരുന്നു അമ്മയുടെ നിർദ്ദേശം. യുവതി നൽകിയ ആ കുഞ്ഞു സമ്മാനം വീട്ടുടമയെ ഏറെ സന്തോഷിപ്പിച്ചു.


അവിടുത്തെ ചൂലുകളുടെ ഗുണമേന്മ ഇഷ്ടപ്പെട്ട വീട്ടുടമ പിന്നീട് നാട്ടിൽ പോകുമ്പോൾ തനിക്കും കൂടി ചൂലുകൾ കൊണ്ടുവരുമോ എന്ന് ചോദിച്ചു തുടങ്ങുകയും അതിനായി പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇതോടെ അവർ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായതായി യുവതി വീഡിയോയിൽ കുറിച്ചു.








deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home