ad
Deshabhimani

ഉഷ്ണതരംഗത്തിൽ വെന്തുരുകി ഉത്തരേന്ത്യ; ഡൽഹിയിൽ യെല്ലോ അലേർട്ട്, ജാഗ്രതാ നിർദ്ദേശം

Heatwave.jpg
വെബ് ഡെസ്ക്

Published on May 20, 2026, 07:02 AM | 1 min read

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം കടുക്കുന്നു. തലസ്ഥാന നഗരമായ ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ താപനില വൻതോതിൽ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


നിലവിലെ സാഹചര്യത്തിൽ മെയ് 22 വരെ ഡൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഡൽഹിയിലെ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.


അതേസമയം, അയൽസംസ്ഥാനമായ ഉത്തർപ്രദേശിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഉത്തർപ്രദേശിലെ ബാൻഡയിൽ കഴിഞ്ഞ ദിവസം 47.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഉയർന്ന താപനില ദേശീയ ശരാശരിയായ 46.4 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.


ഉഷ്ണതരംഗം അതിരൂക്ഷമായതിനെ തുടർന്ന് ഉത്തർപ്രദേശിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തീവ്രമായ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.


പകൽ 12 മണി മുതൽ വൈകിട്ട് 4 മണി വരെയുള്ള സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കണം. ദാഹം തോന്നുന്നില്ലെങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.


നിർജ്ജലീകരണം ഒഴിവാക്കാൻ ഒആർഎസ് ലായനി, സംഭാരം, നാരങ്ങാവെള്ളം എന്നിവ ഉപയോഗിക്കാവുന്നതാണ്. കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ശീലമാക്കുക.


വരും ദിവസങ്ങളിലും ചൂട് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ സൂര്യഘാതം, സൂര്യാതപം എന്നിവയ്ക്കെതിരെ അതീവ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home