ad
Deshabhimani

ട്രെയിൻ ടിക്കറ്റ് കണ്ടെത്താനായില്ല എന്നതിന്റെ പേരിൽ നഷ്ടപരിഹാരം തടയാനാവില്ല; സുപ്രീം കോടതി

TICKET
വെബ് ഡെസ്ക്

Published on Sep 26, 2026, 12:37 PM | 1 min read

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ അപകടത്തിൽപ്പെട്ട് മരിച്ച വ്യക്തിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക തടഞ്ഞ ഗുജറാത്ത് ഹൈക്കോടതി നടപടി സുപ്രീം കോടതി തള്ളി. ടിക്കറ്റ് കാണാനില്ലെന്ന പേരിലായിരുന്നു നഷ്ടപരിഹാര നിഷേധം. റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ നഷ്ടപരിഹാരം വിധിച്ചു എങ്കിലും ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു.


2017 ൽ ഗുജറാത്തിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണു മരിച്ച മഹേഷ്ഭായ് എന്ന യുവാവിന്റെ മതാപിതാക്കളുടെ നഷ്ടപരിഹാരത്തിനുള്ള അര്‍ഹത കോടതി ശരിവെച്ചു. ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, ജസ്റ്റിസ് എ എസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഗുജറാത്ത് ഹൈക്കോടതിയുടെ പഴയ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സുപ്രധാന വിധി പ്രസ്താവിച്ചത്.


പെട്ടെന്നുള്ള കുലുക്കം മൂലം തെറിച്ച് വീണ മഹേഷ്ഭായ് ഒരു മാസം ചികിത്സയിൽ കഴിഞ്ഞാണ് മരണപ്പെട്ടത്. റെയിൽവേ ട്രിബ്യൂണൽ എട്ട് ലക്ഷം രൂപയും ഇതിന്റെ പലിശയും വിധിച്ചിരുന്നു. എന്നാൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ഗുജറാത്ത് ഹൈക്കോടതി ഇത് റദ്ദാക്കിയത്.


മകൻ ടിക്കറ്റ് എടുത്താണ് യാത്ര ചെയ്തതെന്ന് പിതാവ് സത്യവാങ്മൂലം നൽകിയിരുന്നു. ടിക്കറ്റ് ഉറപ്പ് വരുത്തേണ്ടത് റെയിൽവേയുടെ ബാധ്യതയാണ്. അപകടം നടന്ന് ഏഴ് മാസത്തിന് ശേഷമാണ് (2018 മേയ് 17) റെയിൽവേ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ വൈകലിന്റെ ആനുകൂല്യം റെയിൽവേയ്ക്ക് നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കി





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home