ad
Deshabhimani

print edition നോയ്‌ഡയിലെ തൊഴിലാളി പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി സിഐടിയു

Noida protest

നോയിഡയിലെ തൊഴിലാളി സമരം(ഇടത്)

വെബ് ഡെസ്ക്

Published on Apr 17, 2026, 02:08 AM | 2 min read

നോയ്‌ഡ: രാജ്യതലസ്ഥാന മേഖലയിലെ തൊഴിലാളി പ്രക്ഷോഭകരെ സന്ദർശിച്ച്‌ സിഐടിയു അഖിലേന്ത്യാ നേതൃത്വം. സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം, പ്രസിഡന്റ്‌ സുദീപ്‌ ദത്ത, സെക്രട്ടറി എ ആർ സിന്ധു, ഡൽഹി സംസ്ഥാന സെക്രട്ടറി പി വി അനിയൻ എന്നിവരാണ്‌ സ്ഥലത്തെത്തിയത്‌. തൊഴിലാളി പ്രക്ഷോഭം രൂക്ഷമായ മതർസൺ ഉൾപ്പെടെയുള്ള കന്പനികളും സന്ദർശിച്ചു.

വീട്ടുതടങ്കലിലായ തൊഴിലാളി നേതാക്കളോടും സിഐടിയു ഭാരവാഹികൾ സംസാരിച്ചു. അറസ്റ്റ്‌ചെയ്‌തതും വീട്ടുതടങ്കലിൽ പാർപ്പിച്ചതുമായ തൊഴിലാളികളെ ഉടൻ മോചിപ്പിക്കണമെന്ന്‌ എളമരം കരീം ആവശ്യപ്പെട്ടു. സർക്കാർ വൃത്തങ്ങൾ പറയുന്നതുപോലെ തൊഴിലാളികളിൽനിന്നുണ്ടായത്‌ ആസൂത്രിത നീക്കമല്ല. സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം അപലപനീയമാണ്‌. തൊഴിലാളി പ്രതിഷേധത്തെ ക്രമസമാധന പ്രശ്‌നമായി കാണരുത്‌– അദ്ദേഹം പറഞ്ഞു.


മിനിമം വേതനം നടപ്പിലാക്കുന്നതിനുള്ള തൊഴിലാളി പോരാട്ടത്തിന്‌ പരിപൂർണ പിന്തുണ അറിയിക്കുന്നതായി സിഐടിയു നേതൃത്വം പറഞ്ഞു. വരുംദിവസങ്ങളിൽ സമരം വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സിഐടിയു സജീവമാക്കും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ തൊഴിലാളികളുടെ സമരം.


രാജ്യവ്യാപക പ്രതിഷേധം


ന്യൂഡൽഹി: സമരം ചെയ്യുന്ന തൊഴിലാളികൾക്ക്‌ ഐക്യദാർഢ്യമറിയിച്ച്‌ രാജ്യവ്യാപക പ്രതിഷേധവുമായി സിഐടിയു. വൻ തൊഴിലാളി പങ്കാളിത്തമാണ്‌ സിഐടിയു പ്രതിഷേധത്തിലുണ്ടായത്‌. നാല്‌ തൊഴിൽ കോഡുകൾ പിൻവലിക്കണം, മിനിമം വേതനം ഉറപ്പാക്കണം ഉൾപ്പെടെയുള്ള ആവശ്യങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി. അഖിലേന്ത്യാ കിസാൻസഭയും സമരത്തിന്‌ ഐക്യദാർഢ്യമറിയിച്ചു.

ഹിമാചൽ പ്രദേശിലെ ഹാമിർപുരിൽ ധ‍ൗലാസിദ്‌ ജലവൈദ്യുത പദ്ധതിയിലെ തൊഴിലാളികളും ഹരിയാനയിലെ ചർഖി ദാദ്രിയിൽ ഗാർഹിക തൊഴിലാളികളുൾപ്പെടെയുള്ളവർ പ്രകടനം സംഘടിപ്പിച്ചു.


വിവിധ സംസ്ഥാനങ്ങളിൽ കൽക്കരിത്തൊഴിലാളികളും പ്രതിഷേധിച്ചു. യുപി കാൺപ‍ുരിലെ സിഐടിയു നേതാക്കൾ മിനിമം വേതനം ആവശ്യപ്പെട്ട്‌ ലേബർ ഓഫീസറുമായി കൂടിക്കാഴ്‌ച നടത്തി. ജമ്മു കശ്‌മീൽ വൈദ്യുതി മേഖലയിലെ ജീവനക്കാരും റോഡ്‌ നിർമാണത്തൊഴിലാളികളും സമരത്തിന്‌ പിന്തുണയറിയിച്ചു. അസമിലെ മിർസ ദയ എഞ്ചിനീയറിങ്‌ വർക്‌സിലെ തൊഴിലാളികളും പ്രതിഷേധിച്ചു. ജാർഖണ്ഡിലെ വ്യാവസായിക മേഖലകളിൽ പ്രകടനം നടന്നു. ആൻഡമാൻ നിക്കോബാറിലും പ്രതിഷേധമുണ്ടായി. മഹാരാഷ്‌ട്രയിലെ സോലാപുരിൽ റെയിൽവെ കരാർ തൊഴിലാളികൾ പ്രതിഷേധിച്ചു. ഹൈദരാബാദ്‌, ഡെറാഡൂൺ, ഗുഡ്‌ഗാവ്‌, ഫരീദാബാദ്‌, യമുനാനഗർ, പാനിപ്പത്ത്‌, ഡൽഹി എന്നിവടങ്ങളിലെ പ്രതിഷേധങ്ങളിൽ വൻ പങ്കാളിത്തമുണ്ടായി.


എം എ ബേബി ഇന്ന്‌ നോയ്ഡ 
സന്ദർശിക്കും


ന്യൂഡൽഹി: തൊഴിലാളി പ്രക്ഷോഭം നടക്കുന്ന ഉത്തർപ്രദേശിലെ നോയ്ഡ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി വെള്ളിയാഴ്‌ച സന്ദർശിക്കും. സിപിഐ എം രാജ്യസഭ, ലോക്‌സഭ എംപിമാരും നേതാക്കളും ഒപ്പമുണ്ടാകും. തൊ‍ഴിലാളി സമരത്തെത്തുടർന്ന്‌ അറസ്റ്റിലായവരെയും അവരുടെ കുടുംബാംഗങ്ങളേയും സന്ദർശിക്കും. കളക്‌ടറുമായി സംസാരിക്കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home