ബുധനാഴ്ചകളിൽ വാഹനങ്ങൾ വേണ്ട; ലക്ഷദ്വീപിൽ പുതിയ ഉത്തരവ്

കൊച്ചി: ലക്ഷദ്വീപിൽ ഇനി മുതൽ എല്ലാ ബുധനാഴ്ചയും വാഹനരഹിത ദിനം. ഡിസ്ട്രിക്ട് കളക്ടറും സെക്രട്ടറിയുമായ ആർ ഗിരി ശങ്കർ പുറപ്പെടുവിച്ച ഈ നിർദ്ദേശം ഫെബ്രുവരി 25 മുതൽ പ്രാബല്യത്തിൽ വരും. പുതിയ ഉത്തരവ് ലംഘിക്കുന്നവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ നിയമപ്രകാരം ബുധനാഴ്ചകളിൽ ദ്വീപ് റോഡുകളിൽ മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. എല്ലാത്തരം വാഹനങ്ങൾക്കും ഈ നിരോധനം ബാധകമാണെങ്കിലും ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന വാഹനങ്ങൾ, സുരക്ഷാ ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ, അടിയന്തര വൈദ്യസഹായത്തിനുള്ള വാഹനങ്ങൾ എന്നിവയെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണവും ആരോഗ്യ പരിപാലനവും മുൻനിർത്തിയാണ് തീരുമാനമെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.











0 comments