ad
Deshabhimani

ട്രെയിൻ ടിക്കറ്റ് വേണ്ടെങ്കിലും പൈസ പോകില്ല: പരിഷ്കരണവുമായി റെയിൽവേ

Train ticket.jpg
വെബ് ഡെസ്ക്

Published on Oct 08, 2025, 04:56 PM | 1 min read

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ പരിഷ്കരണവുമായി ഇന്ത്യൻ റെയിൽവേ. ഇനിമുതൽ ബുക്ക് ചെയ്ത ടിക്കറ്റ് നിലനിർത്തിക്കൊണ്ട് തന്നെ യാത്രാ തിയതി മാറ്റാനാകുന്ന തരത്തിലുള്ള പരിഷ്കരണമാണ് ഇന്ത്യൻ റെയിൽവേ കൊണ്ടുവരുന്നത്.


2026 ജനുവരി മുതലാണ് യാത്രാതിയതി സൗജന്യമായി മാറ്റാനാകുക. കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചത്. നിലവിൽ നമ്മൾ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ക്യാൻസൽ ചെയ്യുന്ന സമയം നോക്കി മാത്രമേ റീഫണ്ട് ലഭിക്കുകയുള്ളു.


മാത്രമല്ല യാത്രാ സമയത്തോടടുക്കും തോറും റീഫണ്ട് തുക കുറഞ്ഞുകൊണ്ടിരിക്കും. ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുക എന്നല്ലാതെ എന്തെങ്കിലും മാറ്റം വരുത്തുക എന്ന ഓപ്ഷൻ ഇപ്പോഴില്ല.


ഇത്തരത്തിൽ തിയതി മാറ്റുമ്പോഴുള്ള ഒരു പോരായ്മ എന്തെന്നാൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന തീയതിയിൽ ടിക്കറ്റിന്റെ ലഭ്യത നോക്കി മാത്രമേ നിങ്ങൾക്ക് കൺഫർമേഷൻ ലഭിക്കുകയുള്ളു.


നിങ്ങൾ കൺഫോം ആയ ടിക്കറ്റിൽ നിന്നാണ് തിയതി മാറ്റുന്നതെങ്കിൽ പോലും നിങ്ങൾക്ക് സീറ്റ് ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. പുതിയ ടിക്കറ്റിന് വില കൂടുതലാണെങ്കിൽ ആ തുക അടയ്‌ക്കേണ്ടിയും വരും.


പലപ്പോഴും നമ്മുടെ യാത്രകൾ മാറ്റിവയ്ക്കുന്ന സാഹചര്യത്തിലാണല്ലോ നമ്മൾ ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നത്. അത്തരം സാഹചര്യത്തിൽ റീഫണ്ട് ലഭിക്കാതിരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നത് യാത്രക്കാർക്ക് വലിയ ഒരു ആശ്വാസം തന്നെയായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home