മുസ്ലിങ്ങളെ ജിമ്മിൽ പ്രവേശിപ്പിക്കരുതെന്ന് മധ്യപ്രദേശിലെ എസ്ഐ

ഭോപ്പാൽ: മുസ്ലിങ്ങളെ ജിമ്മിൽ പ്രവേശിപ്പിക്കരുതെന്ന് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥൻ. മുസ്ലിങ്ങളെ ട്രെയിനർമാരായി നിയോഗിക്കരുതെന്നും മുസ്ലിങ്ങളെ പരിശീലനത്തിന് അനുവദിക്കരുതെന്നും ജിം ഉടമയ്‌ക്ക് ഭോപ്പാൽ അയോധ്യ നഗറിലെ എസ്ഐ ദിനേശ് ശർമ നിർദേശം നൽകുന്ന വീഡിയോ പുറത്തുവന്നു. ബജ്രംഗദൾ പ്രവർത്തകർക്കൊപ്പമാണ് എസ്ഐ സ്വകാര്യ ജിമ്മിലെത്തി ഉടമയ്‌ക്ക് മുന്നറിയിപ്പ് നൽകിയത്.
ഇൻഡോറിലും സമാനമായി ബജ്രംഗദൾ മുസ്ലിം ജിം ട്രെയിനർമാർക്കെതിരെ പ്രചാരണം തുടങ്ങിയിട്ടുണ്ട്. പരിശീലനത്തിനെത്തിയ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇൻഡോറിൽ മൊഹസിൻ ഖാൻ എന്ന ഷൂട്ടിങ് കോച്ച് അറസ്റ്റിലായതിന് പിന്നാലെയാണ് മുസ്ലിങ്ങൾക്കെതിരെ ബജ്രംഗദൾ വിദ്വേഷ പ്രചരണം. മുസ്ലിം ട്രെയിനർമാരുടെ പട്ടിക തയ്യാറാക്കി പൊലീസിന് കൈമാറുമെന്ന് ബിജെപി എംപി അലോക് ശർമയുടെ പ്രസ്‌താവന സ്ഥിതി കൂടുതൽ വഷളാക്കി.










0 comments