ad
Deshabhimani

ടോൾ പ്ലാസയിൽ ഏപ്രിൽ മുതൽ പണമിടപാടില്ല

Toll plaza.jpg
വെബ് ഡെസ്ക്

Published on Feb 21, 2026, 06:26 AM | 1 min read

ന്യ‍ൂഡൽഹി: ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്നുമുതൽ ഡിജിറ്റൽ പണമിടപാട്‌ മാത്രമാക്കാൻ നീക്കവുമായി ദേശീയപാത അതോറിറ്റി. ഫസ്‌ടാഗ്‌ അല്ലെങ്കിൽ യുപിഐ ഇടപാട്‌ മാത്രമാകും ഇനി ഉണ്ടാവുക. പണമായി നൽകാനാവില്ലെന്ന്‌ വാർത്താ ഏജൻസി പിടിഐ റിപ്പോർട്ടുചെയ്‌തു. നിലവിൽ ഫാസ്‌ടാഗ്‌ നിർബന്ധമാണ്‌. അതില്ലാത്ത വാഹനങ്ങൾക്ക്‌ പണമായി നൽകിയാൽ ഇരട്ടി തുകയാണ്‌ ഇ‍ൗടാക്കുന്നത്‌. യുപിഐ വഴിയാണെങ്കിൽ 1.25 മടങ്ങാണ്‌ ഇ‍ൗടാക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home