ad
Deshabhimani

ഇന്ത്യക്കാർക്ക് ആശ്വാസം; ജർമനിയിലേക്കുള്ള വിമാനത്താവള ട്രാൻസിറ്റ് വിസ ഒഴിവാക്കി

flight trivandrum runway.

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 03, 2026, 06:58 AM | 1 min read

ന്യൂഡൽഹി: ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന് ന്യൂഡൽഹിയിലെ ജർമൻ എംബസിയുടെ നിർണായക തീരുമാനം. ജർമ്മൻ എയർപോർട്ടിൽ ലേഓവർ ഉള്ളപ്പോൾ മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി ട്രാൻസിറ്റ് വിസ ആവശ്യമില്ലെന്ന വ്യവസ്ഥ നീക്കിക്കൊണ്ട് ജൂൺ രണ്ടിന് ഫെഡറൽ ലോ ഗസറ്റിൽ ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു


പുതിയ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യാത്രാനിയമങ്ങൾ ലഘൂകരിക്കുന്നതിനും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ജർമ്മൻ സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് എംബസി വൃത്തങ്ങൾ വ്യക്തമാക്കി. ഇതുവരെ, ജർമ്മൻ വിമാനത്താവളങ്ങൾ വഴി ട്രാൻസിറ്റ് ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് ചില പ്രത്യേക സന്ദർഭങ്ങളിൽ എയർപോർട്ട് ട്രാൻസിറ്റ് വിസ നിർബന്ധമായിരുന്നു. ഇനി ജർമ്മനി വഴി മറ്റുരാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ യാത്രക്കാർക്ക് ജർമനിയിലെ ലേഓവറുകൾ കൂടുതൽ എളുപ്പമാകും.


യൂറോപ്പിലെ ഏറ്റവും തിരക്കേറിയതും മികച്ച കണക്റ്റിവിറ്റിയുള്ളതുമായ വിമാനത്താവളങ്ങളായ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർക്കെല്ലാം ഈ വിസ ഇളവിന്റെ ആനുകൂല്യം ലഭിക്കും. പുതിയ നിയമപ്രകാരം ജർമ്മൻ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി ട്രാൻസിറ്റ് ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഷെങ്കൻ ഇതര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ ഇനി ടൈപ്പ് എ ഷെങ്കൻ എയർപോർട്ട് ട്രാൻസിറ്റ് വിസ ആവശ്യമില്ല.


ജർമൻ ചാൻസിലർ ഫ്രെഡറിക് മെർസിന്റെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ കൈക്കൊണ്ട നിർണായക തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ജർമൻ ചാൻസിലർ ഫ്രെഡറിക് മെർസ് ഈ വർഷം ജനുവരിയിലാണ് ഇന്ത്യ സന്ദർശിച്ചത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home