ദീപാവലി ബോണസ് കുറഞ്ഞു, ടോൾ ഗേറ്റ് തുറന്നിട്ട് പ്രതിഷേധം, ഇതിപ്പൊ ലാഭായല്ലോയെന്ന് യാത്രക്കാർ

ലക്നൗ: ദീപാവലി ദിവസം ഉത്തർപ്രദേശിലെ ഫത്തേഹാബാദിലെ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിലെ പ്രതിഷേധത്തിൽ ലാഭം യാത്രക്കാർക്ക്. ദീപാവലി ബോണസ് കുറഞ്ഞുപോയതിനെ തുടർന്ന് ജീവനക്കാർ ടോൾ പ്ലാസയുടെ എല്ലാ ഗേറ്റുകളും തുറന്നിട്ട് പ്രതിഷേധിച്ചതാണ് സംഭവം.
രണ്ടു മണിക്കൂറോളം പ്രതിഷേധം നീണ്ടു. കമ്പനി മറ്റു ടോൾ പ്ലാസകളിൽ നിന്നുള്ള ജീവനക്കാരെ എത്തിച്ച് പ്രതിഷേധത്തെ നേരിട്ടെങ്കിലും സമരക്കാർ പുറത്തുനിന്ന് വന്ന ജീവനക്കാരെ തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് എത്തിയാണ് ഇടപെട്ടത്. മുൻപ് ജീവനക്കാരുടെ ശമ്പളത്തിലും ബോണസിലും തർക്കങ്ങളുണ്ടായിരുന്നു. ശ്രീ സൈൻ ആൻഡ് ഡാറ്റാർ കമ്പനിയുടെ നിയന്ത്രണത്തിലാണ് നിലവിൽ ടോൾ പ്ലാസയുള്ളത്.









0 comments