print edition ഓംബിർളയ്‌ക്ക് എതിരായ അവിശ്വാസപ്രമേയം: വിപ്പ് നൽകി ബിജെപിയും കോൺഗ്രസും

ന്യൂഡൽഹി: ഒമ്പതിന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടങ്ങാനിരിക്കെ അംഗങ്ങൾക്ക് വിപ്പ് നൽകി കോൺഗ്രസും ബിജെപിയും. ലോക്‌സഭാസ്‌പീക്കർ ഓംബിർളയ്‌ക്ക് എതിരായ അവിശ്വാസപ്രമേയം ആദ്യദിനം തന്നെ സഭയിൽ വന്നേക്കും. ഇൗ സാഹചര്യത്തിൽ, 9,10,11 തിയതികളിൽ എല്ലാ അംഗങ്ങളും സഭയിൽ സാന്നിധ്യം ഉറപ്പാക്കണമെന്നാണ് ബിജെപിയും കോൺഗ്രസും വിപ്പ് നൽകിയത്.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ ഇന്ത്യ– അമേരിക്ക ഇടക്കാല വ്യാപാരകരാർ, കരസേനാ മുൻമേധാവിയുടെ ആത്മകഥയിലെ വെളിപ്പെടുത്തൽ, എപ്‌സ്‌റ്റീൻ ഫയൽസിലെ പരാമർശം തുടങ്ങിയവയുടെ പേരിൽ പ്രതിപക്ഷം ഇരുസഭകളും തുടർച്ചയായി സ്‌തംഭിപ്പിച്ചിരുന്നു.
സ്പീക്കർ പാർലമെന്റ് നടപടിക്രമവും കീഴ്‌വഴക്കങ്ങൾക്കും വിരുദ്ധമായി ഭരണപക്ഷത്തിന് അനുകൂലമായി ഏകപക്ഷീയമായി ഇടപെടൽ നടത്തുന്നുവെന്ന് കാട്ടിയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രമേയത്തെ പിന്തുണച്ച് 118 എംപിമാർ ഒപ്പിട്ടിട്ടുണ്ട്. സഭയിൽ അവിശ്വാസപ്രമേയം വരുന്പോൾ ഓംബിർള സ്‌പീക്കറുടെ ചെയറിൽ ഇരിക്കില്ല.










0 comments