അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക്

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾ ഏപ്രിലിൽ തെരഞ്ഞെടുപ്പിലേക്ക്. ഇന്ന് (മാര്‍ച്ച് 15)വൈകുന്നേരം നാല് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമ സമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിക്കും. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശവുമാണ് തെരഞ്ഞെടുപ്പിലേക്ക് എത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ (കേന്ദ്രഭരണ പ്രദേശം ഉൾപ്പെടെ)
കേരളം
തമിഴ്നാട്
പശ്ചിമ ബംഗാൾ
അസം
പുതുച്ചേരി (കേന്ദ്രഭരണ പ്രദേശം)
ഇന്ന് വൈകുന്നേരം പ്രഖ്യാപനം വരുന്നതോടെ ഈ സംസ്ഥാനങ്ങളിൽ ഉടനടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. പശ്ചിമ ബംഗാളിൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ ഘട്ടങ്ങളിലായി (രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടം) വോട്ടെടുപ്പ് പൂർത്തിയാക്കാൻ രാഷ്ട്രീയ പാർട്ടികൾ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2021-ലെ എട്ട് ഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഘട്ടങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
കേരളത്തിലും തമിഴ്‌നാട്ടിലും ഒറ്റ ഘട്ടമായി തന്നെ വോട്ടെടുപ്പ് നടക്കാനാണ് സാധ്യത.
അസമിലും രണ്ടോ മൂന്നോ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. ഏപ്രിലിൽ നടക്കുന്ന ബിഹു ഉത്സവം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതികളിൽ മാറ്റം വേണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് ആദ്യവാരം ഒരേ ദിവസം നടക്കാനാണ് സാധ്യത.
നിയമസഭകളുടെ കാലാവധി
ഈ അഞ്ച് ഇടങ്ങളിലെയും സർക്കാരുകളുടെ കാലാവധി തീരുന്ന തീയതികൾ
പശ്ചിമ ബംഗാൾ: 2026മെയ് 7
തമിഴ്നാട്: 2026മെയ് 10
അസം: 2026മെയ് 20
കേരളം: 2026മെയ് 23
പുതുച്ചേരി: 2026ജൂൺ 15
ഓരോ സംസ്ഥാനങ്ങളിലെയും സീറ്റുകൾ
1. കേരളം (ആകെ സീറ്റുകൾ: 140)
ഭരണം: LDF (ഇടതുപക്ഷ ജനാധിപത്യ മുന്നണി)
മുഖ്യമന്ത്രി: പിണറായി വിജയൻ CPI M)
2. തമിഴ്‌നാട് (ആകെ സീറ്റുകൾ: 234)
ഭരണം: DMK നേതൃത്വത്തിലുള്ള സഖ്യം (Secular Progressive Alliance)
മുഖ്യമന്ത്രി: എം.കെ. സ്റ്റാലിൻ (DMK)
3. പശ്ചിമ ബംഗാൾ (ആകെ സീറ്റുകൾ: 294)
ഭരണം: TMC (തൃണമൂൽ കോൺഗ്രസ്)
മുഖ്യമന്ത്രി: മമത ബാനർജി
4. അസം (ആകെ സീറ്റുകൾ: 126)
ഭരണം: NDA (ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം)
മുഖ്യമന്ത്രി: ഹിമന്ത ബിശ്വ ശർമ്മ (BJP)
5. പുതുച്ചേരി (ആകെ സീറ്റുകൾ: 30 + 3 നാമനിർദ്ദേശം ചെയ്തവർ)
ഭരണം: NDA (AINRC & BJP)
മുഖ്യമന്ത്രി: എൻ. രംഗസ്വാമി (AINRC)










0 comments