print edition വായു മലിനീകരണം: പൊറുതിമുട്ടിയെന്ന് ഗഡ്‌കരി

ന്യൂഡൽഹി
ഡൽഹി വായു മലിനീകരണത്തിൽ പൊറുതിമുട്ടിയെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. വെറും രണ്ട് ദിവസം തലസ്ഥാനത്ത് തങ്ങിയതോടെ തനിക്ക് അലർജിയും അണുബാധയും ഉണ്ടായെന്ന് ഗഡ്‌കരി പറഞ്ഞു.
വാഹനങ്ങളാണ് ഡൽഹിയിലെ വായു മലിനീകരണത്തിന്റെ 40 ശതമാനത്തിനും കാരണമെന്നും ഗഡ്‌കരി പറഞ്ഞു. വായു മലിനീകരണം തടയുന്നതിൽ കേന്ദ്രവും ഡൽഹിയും കോർപറേഷനും ഭരിക്കുന്ന ബിജെപി വലിയ പരാജയമാണെന്ന് ആക്ഷേപം ഉയരുന്നിതിടെയാണ് കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയത്.










0 comments