ad
Deshabhimani

സഹോദരനെ മധുരം വാങ്ങാൻ പറഞ്ഞയച്ചു; മുത്തച്ഛൻ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു

RAPE
വെബ് ഡെസ്ക്

Published on May 06, 2026, 06:30 PM | 1 min read

മുംബൈ: 70കാരനായ മുത്തച്ഛൻ ഒമ്പത് വയസുകാരിയായ പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ പുണെയിലാണ് നടുക്കുന്ന സംഭവം. മുത്തച്ഛനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ അച്ഛൻ ഓട്ടോ ഡ്രൈവറും അമ്മ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമാണ്. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി കുട്ടിയെ ക്രൂരമായി ആക്രമിച്ചത്.


പേരക്കുട്ടിയുടെ സഹോദരനെ മധുരം വാങ്ങാൻ മാർക്കറ്റിലേക്ക് പറഞ്ഞുവിട്ട ശേഷമാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. പെൺകുട്ടിയുടെ വസ്ത്രങ്ങൾ കീറപ്പെട്ട നിലയിലായിരുന്നു. ശരീരത്തിൽ ആഴത്തിലുള്ള പോറലുകളും മുറിവുകളിൽ നിന്ന് രക്തസ്രാവവും ഉണ്ടായിരുന്നു.


പ്രതി മുൻപും സമാനമായ രീതിയിൽ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം. ഇയാളുടെ സ്വഭാവദൂഷ്യം കാരണം കുടുംബം മുൻപേ ഇയാളെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. സ്വന്തം പിതാവ് ഇത്തരമൊരു കൃത്യം ചെയ്തു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, അയാൾക്ക് വധശിക്ഷ നൽകണമെന്നും പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. നേരത്തെ പുണെയിൽ നാല് വയസുള്ള രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home