print edition നിമെസുലൈഡ് അധിക ഡോസിന് നിരോധനം , ചുമമരുന്നിനും നിയന്ത്രണം

ന്യൂഡൽഹി
വേദനസംഹാരിയായ നിമെസുലൈഡ് മരുന്നിന്റെ അധികഡോസ് ഉപയോഗം രാജ്യത്ത് വിലക്കി കേന്ദ്രസർക്കാർ. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിമെസുലൈഡിന്റെ 100 എംജിക്ക് മുകളിലുള്ള ഉൽപ്പാദനവും വിൽപ്പനയുമാണ് നിരോധിച്ചത്.
വേദനയ്‌ക്കും നീർക്കെട്ടിനുമുള്ള ഒൗഷധമെന്ന നിലയിൽ ഇൗ മരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പകരം സുരക്ഷിതമായ ബദൽമരുന്നുകളെ ആശ്രയിക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.
ചുമമരുന്നിനും നിയന്ത്രണം
ചുമമരുന്നുകളുടെ വിൽപ്പനയ്‌ക്ക് കർശന നിയന്ത്രണമേർപ്പെടുത്താനും കേന്ദ്രം തീരുമാനിച്ചു. മെഡിക്കൽഷോപ്പുകളിലും മറ്റും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചുമമരുന്ന് വിൽക്കുന്നത് പൂർണമായും നിരോധിക്കും.









0 comments