ad
Deshabhimani

ഡൽഹി സ്ഫോടനം; ഒരാൾ കൂടി അറസ്റ്റിൽ

delhi blast
വെബ് ഡെസ്ക്

Published on Dec 09, 2025, 08:41 PM | 1 min read

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നിന്നുള്ള ഡോ. ബിലാൽ നസീർ മല്ലയെയാണ് ഡൽഹിയിൽ നിന്നുള്ള ഒരു സംഘം അറസ്റ്റ് ചെയ്തതെന്ന് എൻഐഎ വക്താവ് പറഞ്ഞു. കേസിൽ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.


നവംബർ 10 ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ ബിലാലിന് പങ്കുണ്ടെന്ന് എൻഐഎ കണ്ടെത്തിയതായി പ്രസ്താവനയിൽ പറയുന്നു.


മരിച്ച പ്രതി ഉമർ ഉൻ നബിക്ക് ബിലാൽ അഭയം നൽകിയിരുന്നതായും ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചതിനുും ബിലാലിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും എൻഐഎ പറഞ്ഞു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home