Deshabhimani

ഉത്സവകാലത്ത് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കരുത്; സംസ്ഥാനങ്ങളോട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

human rights commision

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 05, 2026, 10:36 AM | 1 min read

ന്യൂഡൽഹി: നവരാത്രി, ദീപാവലി, ഛഠ് പൂജ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വഴിയോര കച്ചവടക്കാർ, ഹോക്കർമാർ, മൺപാത്ര നിർമാതാക്കൾ, ചെറുകിട വ്യാപാരികൾ എന്നിവരുടെ ഉപജീവനവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ആർസി) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.


ഉത്സവകാലത്ത് കച്ചവടക്കാരെ അനാവശ്യമായി ഒഴിപ്പിക്കുകയോ സാധനങ്ങൾ പിടിച്ചെടുക്കുകയോ പിഴ ചുമത്തുകയോ പീഡിപ്പിക്കുകയോ ചെയ്യരുതെന്ന് കമ്മീഷൻ വ്യക്തമാക്കി. അഗ്നിസുരക്ഷയോ പൊതുസുരക്ഷയോ കാരണം ഒരു സ്ഥലം ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ പകരം അനുയോജ്യമായ കച്ചവടസ്ഥലം അനുവദിക്കണമെന്നും നിർദേശിച്ചു.


കച്ചവടക്കാരിൽനിന്നുള്ള പണം ആവശ്യപ്പെടൽ, പീഡനം, അനാവശ്യ ഇടപെടൽ തുടങ്ങിയ പരാതികളിൽ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും എൻഎച്ആർസി ആവശ്യപ്പെട്ടു. ‘വോക്കൽ ഫോർ ലോക്കൽ’ ആശയത്തിന്റെ ഭാഗമായി പ്രാദേശിക കച്ചവടക്കാരെയും പരമ്പരാഗത തൊഴിൽ മേഖലകളെയും തദ്ദേശീയ ഉൽപ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും നിർദേശമുണ്ട്.


നിർദേശങ്ങൾ ജില്ലാ മജിസ്‌ട്രേറ്റുമാർ, തദ്ദേശസ്ഥാപനങ്ങൾ, പൊലീസ് തുടങ്ങിയവരിലേക്ക് എത്തിച്ച് ഫലപ്രദമായി നടപ്പാക്കാൻ ചീഫ് സെക്രട്ടറിമാർ നടപടി സ്വീകരിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home